കുമ്മനത്തെ ഗവര്‍ണറായി ലഭിച്ച മിസോറാം ജനത ഭാഗ്യം ചെയ്തവര്‍ - മാര്‍ ക്രിസോസ്റ്റം

Saturday 16 June 2018 1:51 pm IST

ആറന്മുള: കുമ്മനത്തെ പോലെ ഒരാളെ ഗവര്‍ണറായി ലഭിച്ച മിസോറാം ജനത ഭാഗ്യം ചെയ്യ്തവരാണെന്ന് ക്രിസോസ്റ്റം വലിയ മെത്ര പോലീത്ത. നാട്ടിലെത്തിയ ശേഷം വലിയ മെത്ര പോലീത്തയെ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും കുമ്മനത്തോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ക്രിസോസ്റ്റം വലിയ മെത്ര പോലീത്ത പറഞ്ഞു. 

വലിയ മെത്ര പോലിത്തയെ പോലുള്ളവരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ് തന്റെ ബലമെന്ന് കുമ്മനം പ്രതികരിച്ചു. കൂടാതെ അടുത്ത സ്വതന്ത്ര ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാവാനും ക്രിസോസ്റ്റത്തെ കുമ്മനം ക്ഷണിച്ചു. മിസോറാം ഗവര്‍ണറായ ശേഷം നാട്ടിലെത്തിയ കുമ്മനം രാജശേഖരന് ആറന്മുളയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. തന്റെ ജീവിതത്തില്‍ ഏറിയ പങ്കും ചിലവഴിച്ച ആറമുള ശബരി ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം. ഇതിന് ശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക്. ഇവിടെ നൂറ് കണിക്കിന് ആളുകള്‍ വഞ്ചി പാട്ടിന്റെ അകമ്പടിയില്‍ പൂര്‍ണ കുഭം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ശേഷം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.

കുനങ്കര ശബരി ശരണാശ്രമത്തില്‍ നിന്നു കെട്ടുനിറച്ച് അട്ടതോട് വനവാസി മൂപ്പനേയും കണ്ട് ശബരിമല ദര്‍ശനവും നടത്തി നാളെ പുലര്‍ച്ചെ ജന്മ നാടായ കോട്ടയത്തേക്ക് തിരിക്കും. 21ന് കുമ്മനം രാജശേഖരന്‍ കേരളത്തില്‍ നിന്നു മിസോറാമിലേക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.