തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റര്‍ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
ശക്തമായ കാറ്റില്‍ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. കർണാടക തീരത്തും (3 .0 – 3 .2 മീ ) ലക്ഷദ്വീപ് തീരത്തും (3 .0 – 3 .2 മീ ) ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.
അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ , തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: