പാക് വെടിവയ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

Saturday 16 June 2018 2:43 pm IST

കശ്​മീര്‍: കശ്‌മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. മണിപ്പൂര്‍ സ്വദേശിയായ വികാസ്​ ഗുറാങ്​ ആണ്​ കൊല്ലപ്പെട്ടത്​.

രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാക്​ സൈന്യം വെടിയുതിര്‍ത്തത്​. റംസാൻ കാലത്ത്​ വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി തീരുമാനിച്ചിരുന്നു. എന്നാല്‍ സംസാന്​ ശേഷം ഇൗ കരാര്‍ തുടരാനിടയില്ല. 

രാംഗഡ്​ മേഖലയില്‍ ചൊവ്വാഴ്​ച നടന്ന പാക്​ വെടിവയ്പിൽ ഒരു അസിസ്​റ്റന്‍റ്​ കമാന്‍റന്‍റ്​ ഉള്‍പ്പെടെ നാല്​ അതിര്‍ത്തിരക്ഷാ​ സേന ഉദ്യോഗസ്​ഥര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.