ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ തകർത്ത് ബിജെപിക്ക് വിജയം

Saturday 16 June 2018 3:24 pm IST

വഡോദര: ഗുജറാത്തില്‍ കോൺഗ്രസിൻ്റെ കൈകളിലായിരുന്ന മൂന്ന് മുൻസിപ്പാലിറ്റികളിൽ ബിജെപിക്ക് വിജയം.  ബുധനാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മാരുടെ തെരഞ്ഞെടുപ്പുകളിലാണ് സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തിയത്. അമ്രേലി, സവര്‍കുണ്ട്ല, ബാഗസര മുനിസിപ്പാലിറ്റികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ഭരണകക്ഷിയായ കോണ്‍ഗ്രസിലെ കൌണ്‍സിലര്‍മാര്‍ അമ്രേലിയിലും സവര്‍കൗണ്ട്ല മുനിസിപ്പാലിറ്റികളിലും വിമതര്‍ ആകുകയും ബിജെപിയെ പിന്തുണക്കുകയും ചെയ്തു. ജയന്തിഭായി രണ്‍വയുടെ നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആണ് വിമതന്മാര്‍ ആയത്. തുടര്‍ന്ന് അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും നാലു സ്വതന്ത്രരും ചേര്‍ന്ന്, രണ്‍വയെ മുന്‍സിപ്പാലിറ്റിയിലെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷക്കീല്‍ സായിദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

അമ്രേലി മുനിസിപ്പാലിറ്റിയിലെ പൊതു തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 35 സീറ്റുകള്‍ ലഭിക്കുമ്ബോള്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ രണ്ടര വര്‍ഷത്തെ അവരുടെ പദവികള്‍ പൂര്‍ത്തീകരിച്ചു. സവര്‍കുണ്ട്ല മുനിസിപ്പാലിറ്റിയിലും സമാനമായ സംഭവം ഉണ്ടായി. 36 അംഗ സമിതിയില്‍ 20 കൌണ്‍സിലര്‍മാരാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്.

ബിജെപിക്ക് 16 സീറ്റായിരുന്നു ഉള്ളത്.എന്നാല്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യാഴാഴ്ച നടന്ന നാല് കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ ബി.ജെ.പി.ക്ക് അനുകൂലമായിവോട്ടു ചെയ്യുകയായിരുന്നു. ബാഗസര മുനിസിപ്പാലിറ്റിയില്‍ ആയിരുന്നു മൂന്നാമത്തെ തിരിച്ചടി. സ്വതന്ത്ര സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ പിന്തുണ പിന്‍വലിക്കുകയും ബി.ജെ.പി.ക്കൊപ്പം ചേരുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.