ഓച്ചിറ പടനിലത്ത് പടയാളികൾ അങ്കം വെട്ടി; ഓച്ചിറക്കളിയ്ക്ക് സമാപനമായി

Saturday 16 June 2018 3:35 pm IST

കോട്ടയം: ഒരു മാസത്തെ കഠിന പരിശീലനം പൂർത്തി ആക്കിയ യോദ്ധാക്കൾ കളി ആശാന്മാരുടെ നേതൃത്യത്തിൽ പടനിലത്തെത്തി പരബ്രഹ്മത്തെ വണങ്ങി യുദ്ധം ചെയ്തു.രാജഭരണകാലത്തെ യുദ്ധ സ്മരണകളുറങ്ങുന്ന മണ്ണിൽ ഓണാട്ടുകരയിലെയോദ്ധാക്കൾ പരസ്പരം ഏറ്റുമുട്ടി. അതിൽ മൂന്നു വയസു മുതൽ വാർധക്യം ചെന്നവർ വരെ ഉണ്ടായിരുന്നു.

15 ന് രാവിലെ മുതൽ പടനിലത്തേക്ക് യോദ്ധാക്കൾ എത്തിക്കൊണ്ടിരുന്നു. ക്ഷേത്രഭരണസമിതി തയ്യാറാക്കിയ പ്രത്യേക യൂണിഫോം ധരിച്ചു കൊണ്ടാണ് യോദ്ധാക്കൾ പടനിലത്ത് അണിനിരന്നത്. ഓരോ കളരി സംഘവും കിഴക്കുപടിഞ്ഞാറേ ആൽത്തറകളിലും, ഒണ്ടീക്കാവിലും അഭ്യാസത്തിന്റെ ചുവടുകൾ തെറ്റാതെ പ്രദർശനം നടത്തി. പന്ത്രണ്ടു മണിയോടു കൂടി ശ്രഖനാദം മുഴങ്ങിയതോടെ ഭരണ സമിതി ഓഫീസിനു മുന്നിൽ യോദ്ധാക്കൾ അണിനിരന്നു.

പടത്തലവന് പതാക കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രഭരണസമിതി രക്ഷാധികാരി. എം.സി.അനിൽകുമാർ.അട്ടറി കെ ഗോപിനാഥൻ, എ സിസ്റ് പ്രൊഫസർ എ ശ്രീധരൻപിള്ള വൈസ് ' പ്രസിഡന്റ് ആർ.ശ്രീധരൻ പിള്ള, ട്രഷറർ വിമൽ ഡാനി തുടങ്ങിയവർ നേതൃത്വം നൽകി. ആൽത്തറകളും, ഒണ്ടി കാവുംപ്രദക്ഷിണം വെച്ച് കിഴക്കേ ആൽത്തറ യുടെ മുന്നിലെത്തി അവിടെ നിന്ന് രണ്ടായി പിരിഞ്ഞ യോദ്ധാക്കളും കളിയാശാന്മാരും ക്കട്ടു കണ്ടത്താന്റെ കിഴക്കും പടിഞ്ഞാറുമായി അണിനിരന്നു.

കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഭരണസമിതി ഭാരവാഹികളും കരനാഥന്മാരും ഋഷഭ വീരന്മാരുടെ അകമ്പടിയോടെ എട്ടു കണ്ടത്തിന്റെ മദ്യ ഭാഗത്ത് എത്തി പരസ്പരം കര പറഞ്ഞ് ഹസ്തദാനം ചെയ്തതോടെ ഇരുവശത്തും അണി നിരന്നയോദ്ധാക്കൾ പോർവിളിച്ചു കൊണ്ട് എട്ടു കണ്ടത്തിലേക്ക് എടുത്തു ചാടി പരസ്പരം ഏറ്റുമുട്ടി. തുടർന്ന് നാളെ കാണാമെന്ന് വെല്ലുവിളിച്ചു പിരിഞ്ഞ പോരാളികൾ രണ്ടാം ദിവസം വീണ്ടും പട നിലത്തെത്തി അങ്കം വെട്ടി.

ഓച്ചിറക്കിളി ദർശിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ഉള്ള ആയിരങ്ങൾ ഓച്ചിറ പടനിലത്ത് എത്തിയിരുന്നു.കരു നാഗപ്പള്ളി കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്നുള്ള ആയിരത്തിലധികം പടയാളികളാണ് ഓച്ചിറ പട നിലത്തെത്തിയത്.മലയാള മാസം മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.