സംസ്ഥാനങ്ങള്‍ക്ക് ലിറ്ററിന് 5.75 രൂപ പെട്രോളില്‍ കുറയ്ക്കാമെന്ന് റിപ്പോര്‍ട്ട്

Saturday 16 June 2018 3:48 pm IST

കൊച്ചി: സംസ്ഥാനങ്ങള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചേമുക്കാല്‍ രൂപയും ഡീസലിന് മൂന്നേമുക്കാല്‍ രൂപയും വില കുറയ്ച്ചാലും മുന്‍വരുമാനത്തില്‍ കുറവുണ്ടാവില്ലെന്ന് പഠന റിപ്പോര്‍ട്ട്. ജിഎസ്ടി വഴി സംസ്ഥാനങ്ങള്‍ക്ക് ഇക്കാലത്തിനിടെ കിട്ടിയത് 37,426 കോടിയുടെ അധിക വരുമാനമാണ്. 

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനയെ തുടര്‍ന്ന് ഇന്ധനങ്ങള്‍ക്കുണ്ടായ വിലവര്‍ധനവിന്റെ സംസ്ഥാന നികുതി വിഹിതവും ഇതില്‍ പെടുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2018 സാമ്പത്തിക വര്‍ഷം ജിഎസ്ടി നടപ്പാക്കിയതിലൂടെ മാത്രം സംസ്ഥാനങ്ങള്‍ക്ക് 18,698 കോടി രൂപയുടെ അധിക വരുമാനമുണ്ടായി. ഇതിനു പുറമേയാണ് ക്രൂഡ് ഓയില്‍ വിലവര്‍ധനയെ തുടര്‍ന്ന് ഇന്ധന വിലയില്‍ ഉണ്ടായ മാറ്റത്തില്‍നിന്ന് ലഭിച്ച സംസ്ഥാന നികുതി വിഹിതമായ 18,278 കോടി. ആകെ 37,426 കോടി. 

പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റുനികുതിവഴി 34,627 കോടി രൂപയാണ് കിട്ടുന്നത്. ഈ തുക വേണ്‌ടെന്നു വെച്ചാലും സംസ്ഥാനങ്ങള്‍ക്ക് ലാഭമാണ്. അപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചേമുക്കാല്‍ രൂപയും ഡീസലിന് മൂന്നേമുക്കാല്‍ രൂപയും വില കുറയ്ക്കാം, റിപ്പോര്‍ട്ട് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.