മണ്ണിടിച്ചില്‍ അന്‍വറിന്റെ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ

Saturday 16 June 2018 9:16 pm IST
പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. ഇന്നലെ രാവിലെയാണ് പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളം നിര്‍മ്മിച്ചതിന് തൊട്ടുമുകളിലുള്ള സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത്.

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. ഇന്നലെ രാവിലെയാണ് പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളം നിര്‍മ്മിച്ചതിന് തൊട്ടുമുകളിലുള്ള സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത്.

സംഭവം പുറത്തറിഞ്ഞതോടെ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇനിയും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് വില്ലേജ് ഓഫീസര്‍ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.

വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്ന് നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണിടിച്ചിലിന് സാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയില്‍ അപകടസാദ്ധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയില്‍. ഈ പ്രദേശത്ത് കുഴിച്ച കുളത്തില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. ഇത് വന്‍അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.