വി.സി. പത്മനാഭന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Sunday 17 June 2018 2:22 am IST

തൃശൂര്‍: വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള മണപ്പുറം ഗ്രൂപ്പ് സ്ഥാപകന്‍ വി.സി. പത്മനാഭന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

ഗായകന്‍ ഡോ.എസ്.പി. ബാലസുബ്രഹ്മണ്യം (കല-സാഹിത്യം), ബോക്‌സര്‍ മേരി കോം (സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്), സെബി എംഎഫ് അഡൈ്വസറി കമ്മിറ്റി ചെയര്‍പെഴ്‌സണും എസ്ബിഐ മുന്‍ ചെയര്‍മാനുമായ അരുന്ധതി ഭട്ടാചാര്യ (ബിസിനസ്), കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ (പൊതുഭരണം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങളെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയും അവാര്‍ഡ് ജൂറി അംഗവുമായ വി.പി. നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മൂന്നു ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. 19ന് രാവിലെ 10ന് തൃശൂര്‍ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാര്‍ഡ്ദാന സമ്മേളനം സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. വി.സി. പത്മനാഭന്‍ സ്മാരക വാര്‍ഷിക പ്രഭാഷണം അരുന്ധതി ഭട്ടാചാര്യ നടത്തുമെന്നും വി.പി. നന്ദകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് ജൂറി അധ്യക്ഷന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍, ജൂറി അംഗങ്ങളായ ടി. ബാലകൃഷ്ണന്‍, ഡോ.പി.വി. കൃഷ്ണന്‍നായര്‍, പി.കെ. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.