കുമ്മനം ഇന്ന് ജന്മനാട്ടില്‍

Sunday 17 June 2018 6:30 am IST
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ജന്മനാടായ കുമ്മനത്തെത്തും. ഗവര്‍ണറായ ശേഷം ആദ്യമാണ് അദ്ദേഹം ജന്മനാട്ടിലെത്തുന്നത്. വൈകിട്ട് 6.15ന് മാതൃവിദ്യാലയമായ കുമ്മനം യുപി സ്‌കൂളില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കുമ്മനം ഇളങ്കാവ് ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ജന്മഗൃഹത്തിലായിരിക്കും അത്താഴം.

കോട്ടയം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ജന്മനാടായ കുമ്മനത്തെത്തും. ഗവര്‍ണറായ ശേഷം ആദ്യമാണ് അദ്ദേഹം ജന്മനാട്ടിലെത്തുന്നത്. വൈകിട്ട് 6.15ന് മാതൃവിദ്യാലയമായ കുമ്മനം യുപി സ്‌കൂളില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കുമ്മനം ഇളങ്കാവ് ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ജന്മഗൃഹത്തിലായിരിക്കും അത്താഴം. 

രാവിലെ 9.15ന് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെത്തും. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. കോട്ടയത്തെ മാധ്യമ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷം 11ന് ജന്മഭൂമിയുടെ കോട്ടയം യൂണിറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.50ന് പള്ളിക്കത്തോട് അരവിന്ദ സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കൂരോപ്പട മാതൃമല സന്ദര്‍ശിക്കും. ഇതിന് ശേഷമാണ് ജന്മനാട്ടിലെത്തുന്നത്. 

18ന് രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രം, ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. പ്രൊഫ. ഒ.എം. മാത്യു, കാരൂര്‍ സരസ്വതി അമ്മ എന്നിവരെ സന്ദര്‍ശിക്കും. കാരാപ്പുഴ എന്‍എസ്എസ് ഹൈസ്‌കൂളിലും അദ്ദേഹമെത്തും. 11.30ന് പ്രസ് ക്ലബിന്റെ സ്വീകരണത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.15ന് കോട്ടയം സിഎംഎസ് കോളേജിലെത്തും. 2.50ന് കോട്ടയം മാമന്‍മാപ്പിള ഹാളില്‍ കുമ്മനത്തിന് പൗരസ്വീകരണം.

 

19ന് കൊല്ലത്ത്

കൊല്ലം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കൊല്ലം പൗരാവലിയുടെ സ്വീകരണം 19ന്. വൈകിട്ട് നാലിന് ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇതിന്റെ സംഘാടനത്തിനായി പൊയിലക്കട രാജന്‍ നായര്‍ ചെയര്‍മാനായും ആര്‍.വിജയകുമാര്‍ ജനറല്‍ കണ്‍വീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.