മഞ്ഞില്‍ മരവിച്ച് മെസിയും സംഘവും

Saturday 16 June 2018 9:38 pm IST
മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡ് വിറപ്പിച്ചു. ശക്മാതായ പോരാട്ടം കണ്ട് മത്സരത്തില്‍ ഇരു ടീമുകളും ഓരോഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി പെനാല്‍റ്റി തുലച്ചതാണ് അര്‍ജന്റീനയ്ക്ക് വിനയായത്. ഈ സമനിലയോടെ ഗ്രൂപ്പ്് ഡിയില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.

മോസ്‌ക്കോ: മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡ് വിറപ്പിച്ചു. ശക്മാതായ പോരാട്ടം കണ്ട് മത്സരത്തില്‍ ഇരു ടീമുകളും ഓരോഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി പെനാല്‍റ്റി തുലച്ചതാണ് അര്‍ജന്റീനയ്ക്ക് വിനയായത്. ഈ സമനിലയോടെ ഗ്രൂപ്പ്് ഡിയില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.

കളിയുടെ പത്തൊന്‍പതാം നിമിറ്റില്‍ സെര്‍ജി അഗ്യൂറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പക്ഷെ ശക്തമായി തിരിച്ചടിച്ച ഐസ് ലന്‍ഡ് നാലു മിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ മടക്കി. ഫിന്നോബോഗാസണാണ് സ്‌കോര്‍ ചെയ്തത്. ലോകകപ്പില്‍ ഈ താരത്തിന്റെ ആദ്യ ഗോളാണിത്.

തുടര്‍ന്ന് വിജയത്തിനായി അര്‍ജന്റീന നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും അതെല്ലാം പ്രതിരോധകോട്ടകെട്ടി ഐസ് ലന്‍ഡ് ഫലപ്രദമായി തടഞ്ഞു. ഒന്നാം പകുതയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 

രണ്ടാം പകുതയിലാണ് ലയണല്‍ മെസി പെനാല്‍റ്റി തുലച്ചത്. മെസിയുടെ സ്‌പോട്ട് കിക്ക് , വലത്തേയ്ക്ക് ഡൈവ് ചെയ്ത് ഐസ്‌ലന്‍ഡ് ഗോളി ഹാല്‍ഡോര്‍സണ്‍ രക്ഷപ്പെടുത്തി. ഗോള്‍ വലക്ക് മുന്നില്‍ ഐസ് ലന്‍ഡ് ഗോളി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

അവസാന നിമിഷങ്ങളില്‍ മെസിയും സംഘവും ഇരച്ചുകയറിയെങ്കിലും ഐസ്‌ലന്‍ഡ് ശക്തമായ പ്രതിരോധം തീര്‍ത്ത് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.