വിദ്യാഭ്യാസ കലണ്ടറില്‍ നിന്ന് യോഗാദിനം ഒഴിവാക്കി; എന്‍ടിയു പ്രതിഷേധിച്ചു

Sunday 17 June 2018 6:41 am IST
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറില്‍ നിന്ന് യോഗാദിനത്തെ ഒഴിവാക്കിയത് ദേശീയതയോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നടപടിയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറില്‍ നിന്ന് യോഗാദിനത്തെ ഒഴിവാക്കിയത് ദേശീയതയോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നടപടിയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ കുറ്റപ്പെടുത്തി.

ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ് യോഗ. ഇരുകൈകളും നീട്ടി ലോകം യോഗയെ സ്വീകരിച്ചുകഴിഞ്ഞതുമാണ്. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് യോഗയെ ഇപ്പോഴും പടിക്ക് പുറത്തു നിര്‍ത്താനാണ് ശ്രമിക്കുന്നത്, അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

  താരതമ്യേന പ്രാധാന്യം കുറഞ്ഞതടക്കം നിരവധി വിശേഷദിവസങ്ങള്‍ വിദ്യാഭ്യാസ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍  ജൂണ്‍ 21 യോഗാദിനം രേഖപ്പെടുത്താതിരുന്നത് ദേശീയതയില്‍ നിന്ന് കേരളം എത്രത്തോളം അകന്നു നില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യത്തിലുള്ള എന്‍ടിയുവിന്റെ പ്രതിഷേധം പൊതുവിദ്യാഭ്യാസ ഡയറക്ടറെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.