ഇന്‍ഷുറന്‍സ് ഏജന്റ്‌സിന് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം: ബിഎംഎസ്

Sunday 17 June 2018 6:48 am IST
ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘ് പ്രതിനിധികള്‍ കേന്ദ്രധനവകുപ്പിന്റെ അധിക ചുമതല നിര്‍വഹിക്കുന്ന കേന്ദ്രറെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കി. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഇന്‍ഷുറന്‍സ് സംഘ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘ് പ്രതിനിധികള്‍ കേന്ദ്രധനവകുപ്പിന്റെ അധിക ചുമതല നിര്‍വഹിക്കുന്ന കേന്ദ്രറെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കി. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഇന്‍ഷുറന്‍സ് സംഘ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. 

ഏജന്റുമാര്‍ക്കായി പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തുക., എല്‍ഐസിയുടെ സഹകരണത്തോടെ പെന്‍ഷന്‍ നല്‍കുക, ഗ്രാറ്റുവിറ്റി അടക്കമുള്ള സൗകര്യങ്ങളും നല്‍കുക എന്നീ ആവശ്യങ്ങളും നിവേദക സംഘം ആവശ്യപ്പെട്ടു. 

ബിഎംഎസ് നേതാക്കളായ പവന്‍ കുമാര്‍, ബി.കെ സിന്‍ഹ, പ്രവീണ്‍ തിവാരി, ഇന്‍ഷുറന്‍സ് സംഘം ദേശീയ ജനറല്‍ സെക്രട്ടറി എം ഉല്ലാസ് എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.