അഫ്ഗാന്ആശ്വാസം പകര്‍ന്ന്രഹാനെ

Sunday 17 June 2018 4:02 am IST
അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റ അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ആശ്വാസമായി. മത്സരശേഷം ടീമിന്റെ ഫോട്ടൊയെടുക്കുന്ന ചടങ്ങിലേക്ക് അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗറിനെയും സഹകളിക്കാരെയും രഹാനെ ക്ഷണിച്ചു. തുടര്‍ന്ന് ഇരു ടീമുകളിലെയും അംഗങ്ങള്‍ ഒന്നിച്ചിരുന്നാണ് വിജയ ഫോട്ടോയെടുത്തത്.

ബെംഗളൂരു: അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റ അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ആശ്വാസമായി. മത്സരശേഷം ടീമിന്റെ ഫോട്ടൊയെടുക്കുന്ന ചടങ്ങിലേക്ക് അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗറിനെയും സഹകളിക്കാരെയും രഹാനെ ക്ഷണിച്ചു. തുടര്‍ന്ന് ഇരു ടീമുകളിലെയും അംഗങ്ങള്‍ ഒന്നിച്ചിരുന്നാണ് വിജയ ഫോട്ടോയെടുത്തത്.

അഫ്ഗാനിസ്ഥാന്റെ അത്മവിശ്വാസം ഉയര്‍ത്താനായി രഹാനെ പരമ്പര ജേതാക്കള്‍ക്കുള്ള ട്രോഫി  അവര്‍ക്ക്് കൈമാറുകയും ചെയ്തു. രഹാനെയുടെ ഈ അപൂര്‍വ നടപടിയെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍, കേന്ദ്ര കായികവകുപ്പ്് മന്ത്രി രാജ്‌വര്‍ദ്ധന്‍ റാത്തോഡ് തുടങ്ങിയ പ്രമുഖര്‍ ശ്ലാഘിച്ചു.

ബെംഗളൂരുവില്‍ അരങ്ങേറിയ ഏക ടെസ്റ്റില്‍ ഇന്ത്യ ഒരിന്നിങ്ങ്‌സിനും 262 റണ്‍സിനുമാണ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്.ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ പടുത്തുയര്‍ത്തിയ 474 റണ്‍സിന് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ന്നു വീണു. ആദ്യ ഇന്നിങ്ങ്‌സില്‍ 109 റണ്‍സിനും രണ്ടാം ഇന്നിങ്ങ്‌സില്‍ 103 റണ്‍സിനും പുറത്തായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.