കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി ജന്മഭൂമി കോട്ടയം യൂണിറ്റ് ഇന്ന് മുതല്‍ സ്വന്തം കെട്ടിടത്തില്‍. രാവിലെ 11ന് പ്രൗഢ ഗംഭീരമായ സമ്മേളനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം ഉദ്ഘാടനം ചെയ്യും. കോട്ടയം ചുങ്കം കവലയ്ക്ക് സമീപമാണ് പുതിയ യൂണിറ്റ് ഓഫീസ്. ഇന്ന് മുതല്‍ ഓഫീസും എഡിറ്റോറിയല്‍ വിഭാഗവും പുതിയ ഓഫീസിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ കെട്ടിടത്തോട് ചേര്‍ന്നുള്ള മൈതാനത്ത് ഒരുക്കുന്ന പ്രത്യേക പന്തലിലാണ് ഉദ്ഘാടന ചടങ്ങുകള്‍.
സമ്മേളനത്തില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന എന്നിവര്‍ ആശംസ അര്‍പ്പിക്കും. ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. നാരായണ ഗുരുകുല പഠനകേന്ദ്രം ഡയറക്ടര്‍ കെ. എന്‍. രവീന്ദ്രനാഥ് ഗീതാലാപനം നടത്തും.
ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍റാം, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ. ആര്. ഉമാകാന്തന്‍, പ്രസാധകന് വി. സദാശിവന്, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ ങ്ങിയവര്‍ സന്നിഹിതരാവും.
ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: