വാല്‍പ്പാറയിലെ പുലിയെ പിടികൂടി

Sunday 17 June 2018 10:24 am IST
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയെ കടിച്ചു കൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി.

വാല്‍പ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയെ കടിച്ചു കൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് പുലിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ കൈലാസവതി കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ലയത്തിന് അമ്പത് മീറ്റര്‍ അകലെ പൊന്തക്കാട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

വീടിനു സമീപത്തു നിന്ന് തുണി കഴുകുന്നതിനിടയില്‍ പുലി ഇവരെ പൊന്തക്കാട്ടിനുള്ളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പ് വാല്‍പ്പാറയില്‍ പുലി പിടിച്ച പതിനൊന്നുകാരിയെ രക്ഷപെടുത്തിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും പ്രദേശത്ത് സമാന രീതിയിലുള്ള സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ അഞ്ചു തവണയാണ് പുലി നാട്ടിലിറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.