ജന്മഭൂമി കോട്ടയം മന്ദിരം ഉദ്ഘാടനം ചെയ്തു

Sunday 17 June 2018 11:44 am IST
അക്ഷരനഗരിക്ക് തിലകക്കുറിയായി ജന്മഭൂമി കോട്ടയം എഡിഷന്റെ പുതിയ മന്ദിരം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ചുങ്കം കവലയ്ക്ക് സമീപമാണ് പുതിയ യൂണിറ്റ് ഓഫീസ്. ഇന്ന് മുതല്‍ ഓഫീസും എഡിറ്റോറിയല്‍ വിഭാഗവും പുതിയ ഓഫീസിലായിരിക്കും പ്രവര്‍ത്തിക്കുക.

കോട്ടയം: ജന്മഭൂമി കോട്ടയം എഡിഷന്‍ ആസ്ഥാനമന്ദിരം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ചുങ്കം ജങ്ഷനിലെ മന്ദിരത്തിന് സമീപം നടന്ന പൊതുസമ്മേളനത്തില്‍ ഗവര്‍ണര്‍ ഭദ്രദീപം കൊളുത്തി.

ജന്മഭൂമി എംഡി: എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വാഴൂര്‍ തീര്‍ഥ പാദാശ്രമ മഠാധിപതി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ആര്‍ എസ് എസ് സംസ്ഥാന കാര്യകാരിയംഗം അഡ്വ.എം.ശങ്കര്‍ റാം, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന്‍, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.