പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവ് : ഗവര്‍ണര്‍ കുമ്മനം

Sunday 17 June 2018 12:40 pm IST
പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ആ ആത്മാവ് കണ്ടെത്തി സംരക്ഷിക്കുന്ന പത്രമാണ് ജന്മഭൂമി, ജന്മഭൂമി കോട്ടയം മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോട്ടയം: പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ആ ആത്മാവ് കണ്ടെത്തി സംരക്ഷിക്കുന്ന പത്രമാണ് ജന്മഭൂമി, ജന്മഭൂമി കോട്ടയം മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാധ്യമങ്ങള്‍ ഇരുട്ടിലെ പ്രകാശങ്ങളാണ്. അത് ഊതിക്കെടുത്താന്‍ ആരും ശ്രമിക്കരുത്. പത്രങ്ങള്‍ക്ക് പുറത്തു നിന്ന് നിയന്ത്രണം വേണ്ട. സ്വയം നിയന്ത്രണത്തിന് അതിര്‍ത്തികള്‍ അവര്‍ സ്വയം കണ്ടെത്തണം. കച്ചവട താല്‍പര്യത്തിനതീതമായി പ്രവര്‍ത്തിക്കണം.സത്യം കണ്ടു പിടിച്ച് ഭയമില്ലാതെ അവതരിപ്പിക്കുകയാണ് പത്രധര്‍മം. എന്നാല്‍ പത്രം കാമറയല്ല. കണ്ടതില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് വിവേചനബുദ്ധിയോടെ കൊടുക്കണം. സത്യത്തേക്കാള്‍ സുന്ദരം സത്യം മാത്രമേയുള്ളു.

ഭാരതത്തെ മാതാവായിക്കാണുന്ന മഹാസംസ്‌കാരത്തിന്റെ പ്രതീകമാണ് ജന്മഭൂമി .പത്രം മാത്രമല്ല, ജന്മഭൂമി ഒരു സംസ്‌കാരം കൂടിയാണ്. പത്രം കൊണ്ട് ഉദ്ദേശിക്കുന്നത് നേടിയെടുക്കുകയെന്ന നാട്ടുകാരുടെ സ്വപ്നം സഫലീകരിക്കാന്‍ ജന്മഭൂമിക്ക് ഉത്തരവാദിത്തമുണ്ട്.

മാധ്യമ ലോകത്ത് ജന്മഭൂമിയുടെ ആവശ്യവും സാന്നിധ്യവും ഏറ്റവും വേണ്ട അവസരമാണിത്, ഗവര്‍ണര്‍ കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.