കോഴിക്കോട്: താമരശേരി ചുരത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ ചുരത്തിലെ റോഡിന് ബലക്ഷയമുണ്ടായതിനേത്തുടര്ന്നാണ് ഇത്. താമരശേരി ഭാഗത്തുനിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ ചിപ്പിലിത്തോടുവരെയും കല്പറ്റഭാഗത്തുനിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ 29ാം മൈല്‍ വരേയും സര്‍വീസ് നടത്തും. ഇടക്കുള്ള 200 മീറ്റര്‍ ദൂരം യാത്രക്കാര്‍ നടന്നു പോകണം. മറ്റു വാഹനങ്ങള്‍ക്കൊന്നും ചുരത്തില്‍ പ്രവേശനമില്ലെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: