ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നക്സലൈറ്റാണെന്ന് ബിജെപി എം.പി സുബ്രഹ്മണ്യ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ എന്തിനാണ് കേജരിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ദൽഹിയിലെ ഐഎഎസ് ഉദ്യോഗസഥരുടെ നിസഹകരണത്തിൽ ലഫ്.ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ കേജരിവാളിന്റെ കുത്തിയിരിപ്പു സത്യാഗ്രഹം ഏഴാം ദിവസവും തുടരുകയാണ്. ഒപ്പം ഉപ മുഖ്യമന്ത്രി മനീഷ സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും സത്യാഗ്രഹമിരിക്കുന്നുണ്ട്.
ഇവർക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ കേജരിവാളിന്റെ വസതിയിലെത്തിയിരുന്നു. ലഫ്.ഗവർണർ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കേജരിവാളിനെ സന്ദർശിക്കുന്നതിന്അനുമതി നിഷേധിച്ചതിനാലാണ് മുഖ്യമന്ത്രിമാർ കേജരിവാളിന്റെ വസതിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: