മരടിലെ സ്‌കൂള്‍ ബസ് അപകടം: ഒരു കുട്ടി കൂടി മരിച്ചു

Sunday 17 June 2018 3:45 pm IST
മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. നാലുവയസുള്ള കരോളിന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണസംഖ്യ നാലായി.

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. നാലുവയസുള്ള കരോളിന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണസംഖ്യ നാലായി. ജൂണ്‍ 12 ന് നടന്ന അപകടത്തില്‍ സാരമായി പരുക്കേറ്റ കരോളിന്‍ കഴിഞ്ഞ നാലുദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കിഡ്സ് വേള്‍ഡ് സ്‌കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്. എട്ടുകുട്ടികളും ആയയുമായി പോയ ബസ് നിയന്ത്രണം വിട്ട് മരട് കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ മൂന്ന് പേര്‍ മരിച്ചിരുന്നു. രണ്ട് കുട്ടികളും ആയ ലതയുമാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.