കോഴിക്കോട്: പ്രകൃതി സംഹാര താണ്ഡവമാടിയ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയില്‍ രാഷ്ടീയ സ്വയം സേവക സംഘത്തിന്റെ സഹായഹസ്തം. സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലേറെ സ്വയം സേവകരാണ് ദുരന്തമുഖത്ത് സന്നദ്ധ സേവകരായി എത്തിയത്.
എല്ലാക്കാലവും നിശബ്ദമായ സേവന പ്രവര്‍ത്തനം കൊണ്ട് ജനമനസ് കീഴടക്കിയവരാണ് ആര്‍എസ്എസുകാര്‍. സഹജീവികള്‍ക്ക് ആപത്തു നേരിട്ടാല്‍ ആര്‍എസ്എസുകാര്‍ അവിടേക്ക് ഓടിയെത്തും. വെള്ളപ്പൊക്കമോ, ഉരുള്‍പൊട്ടലോ, തീപിടിത്തമോ എന്തുമാവട്ടെ നിശബ്ദ സാന്നിധ്യമായി അവരുണ്ടാകും.
ദേശീയ ദുരന്തനിവാരണ സംഘത്തോടൊപ്പം മൃതദേഹത്തിനായി ഒരു വിഭാഗം തിരച്ചില്‍ നടത്തുമ്പോള്‍ മറ്റൊരു കൂട്ടര് കരിഞ്ചോല മലയില്‍ സഹായത്തിനെത്തിയവര്‍ക്ക് വെളളവും ഭക്ഷണവും പകര്‍ന്നു നല്കി. സഹജീവി സ്നേഹവും സഹാനുഭൂതിയും കരുണയും രാഷ്ട്ര നവ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്ന് അടയാളപ്പെടുത്തുക കൂടിയായിരുന്നു ഈ സ്വയംസേവകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: