കൂത്താട്ടുകുളം: നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് സ്വീകരണം നല്കി. കൂത്താട്ടുകുളം മഹാദേവക്ഷേത്രാങ്കണത്തില്‍ ആലങ്ങാട്ട് യോഗം പ്രസിഡന്റ് എ.കെ.വിജയകുമാര്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. താളമേളങ്ങളോടെ കൂത്താട്ടുകുളം ഹൈസ്കൂളിലേയ്ക്ക് ആനയിച്ചു. തുടര്‍ന്ന് സ്വീകരണയോഗം മന്ത്രി അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ടി.യു.ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എന്‍ഡിപി യോഗം യൂണിയന് ജനറല്‍ സെക്രട്ടറി സി.പി.സത്യന്, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ആര്.ശ്യാംദാസ്, വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന് പ്രസിഡന്റ് ഇന്‍ ചാര്‍ജ് മോഹനന്, ഹരി എന്‍. നമ്പൂതിരി, ആഘോഷകമ്മറ്റി കണ്‍വീനര്‍ പി.സി.അജയഘോഷ്, പ്രിന്‍സ് പോള്‍ ജോണ്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) പി.ബി.സാജു (ഗ്രാമപഞ്ചായത്ത് മെമ്പര്‍), രാമന് മാഷ്, കൂത്താട്ടുകുളം ( വിഎസ്എസ് ശാഖാ പ്രസിഡന്റ്), എ.എന്‍.ശശി (എകെവിഎംഎസ് യൂണിയന് പ്രസിഡന്റ്), ഹരിശര്‍മ്മ (മലയാള ബ്രാഹ്മണസഭ, ജി.സുരേഷ്കുമാര്‍ (പ്രസിഡന്റ്, വെള്ളാളമഹാസഭ), കെ.വി.ജയന് (പിന്മറ്റം ഭഗവതി ക്ഷേത്രം സെക്രട്ടറി), ഡി.രാജേഷ് (ശിവസ്വം ട്രസ്റ്റ്), ശ്രീകുമാര്‍ നമ്പൂതിരി, എന്‍.റ്റി.രാജേഷ് (ശ്രീകാര്‍ത്തികേയ ഭജനസമാജം കിഴകൊമ്പ്), പി.സി.തങ്കപ്പന് (കെപിഎംഎസ്), സുരേഷ്.വി.കെ (ഉള്ളാട മഹാസഭ), കുട്ടപ്പന് (വീരശൈവ സഭ), മിനി ദിവാകരന് (കെവിഎസ് മഹിളാ സമാജം, കൂത്താട്ടുകുളം), റ്റി.ആര്.രാജന് തുടിയിങ്കല്‍ (സ്വാഗതസംഘം ട്രഷറര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: