കേജരിവാളിന്റെ വാദം പൊളിയുന്നു; തങ്ങള്‍ സമരത്തിലല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍

Monday 18 June 2018 1:15 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പണിമുടക്കിലാണെന്ന എഎപി വാദം പൊളിയുന്നു. തങ്ങള്‍ സമരത്തിലല്ലെന്നും വകുപ്പുകളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും വിശദീകരിച്ച് ഐഎഎസ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനമാണ് കേജ്‌രിവാളിന്റെയും കൂട്ടരുടെയും വാദങ്ങള്‍ പൊളിച്ചത്. 

ദല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലല്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കളുന്നുണ്ട്. വകുപ്പുകളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒഴിവു ദിവസങ്ങളില്‍ പോലും ജോലിചെയ്യാറുണ്ട്. ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുക. അസോസിയേഷന്‍ അംഗം മനീഷ സക്‌സേന പത്രസമ്മേളനത്തില്‍ പറഞ്ഞു.

എഎപി സര്‍ക്കാരിന്റെ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കഴിഞ്ഞ നാലുമാസമായി ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം ചെയ്യുകയാണെന്നാണ് ദല്‍ഹി സര്‍ക്കാരിന്റെ ആരോപണം. സമരം അവസാനിപ്പിച്ച് ജോലിക്കെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും  ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിനെ സമീപിച്ചിരുന്നു. പക്ഷേ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി മാര്‍ച്ച് നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.