കശ്മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

Sunday 17 June 2018 8:34 pm IST
ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വെടിനിര്‍ത്തല്‍ സഹായിച്ചെങ്കിലും ഭീകരരും ഹൂറിയത്ത് പോലുള്ള വിഘടനവാദികളും അതിനോട് സഹകരിച്ചിരുന്നില്ല. മാത്രവുമല്ല മാധ്യമപ്രവര്‍ത്തകന്‍ ഷുജത് ബുഖാരി കൊല്ലപ്പെട്ടതും 44 രാഷ്ട്രീയ റൈഫിളിലെ സൈനികന്‍ ഔറംഗസീബിനെ ഭീകരര്‍ തട്ടിയെടുത്ത് വധിച്ചതുമെല്ലാം വെടിനിര്‍ത്തല്‍ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു.

ശ്രീനഗര്‍: കശ്മീരില്‍ റംസാന്‍ മാസത്തില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ തുടരണമോ എന്ന കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനും ഇതോടെ വിരാമമായി. വെടിനിര്‍ത്തല്‍ തുടരില്ലെന്നും ഭീകരപ്രവര്‍ത്തനങ്ങളെ സൈന്യം ശക്തമായി നേരിടുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. 

ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വെടിനിര്‍ത്തല്‍ സഹായിച്ചെങ്കിലും ഭീകരരും ഹൂറിയത്ത് പോലുള്ള വിഘടനവാദികളും അതിനോട് സഹകരിച്ചിരുന്നില്ല. മാത്രവുമല്ല മാധ്യമപ്രവര്‍ത്തകന്‍ ഷുജത് ബുഖാരി കൊല്ലപ്പെട്ടതും 44 രാഷ്ട്രീയ റൈഫിളിലെ സൈനികന്‍ ഔറംഗസീബിനെ ഭീകരര്‍ തട്ടിയെടുത്ത് വധിച്ചതുമെല്ലാം വെടിനിര്‍ത്തല്‍ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. 

ജനജീവിതം ശാന്തമാണെന്നും കലാപങ്ങള്‍ക്ക് ശമനമുണ്ടെന്നുമുള്ള വിലയിരുത്തലുകളെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ തുടര്‍ന്നേക്കുമെന്ന് ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറെ വൈകാതെ കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവായിക്കൊണ്ടിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങളോ കലാപങ്ങളോ ഇല്ലാത്തൊരു അന്തരീക്ഷം കശ്മീരിനു നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഭീകരരെ ഒറ്റപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് വഴിതെറ്റിപ്പോകുന്നവരെ, പ്രത്യേകിച്ച് യുവാക്കളെ തിരികെയെത്തിക്കാനും സമാനമനസ്‌കരുടെ സഹകരണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. 

വെടിനിര്‍ത്തല്‍ കാലയളവില്‍ ഭീകരരില്‍ നിന്ന് അങ്ങേയറ്റം പ്രകോപനമുണ്ടായിട്ടും അതെല്ലാം സംയമനത്തോടെ കൈകാര്യം ചെയ്ത സുരക്ഷാ സൈന്യത്തെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. അതേസമയം നിരപരാധികളായ നാട്ടുകാരേയും െൈസനികരെയും ഭീകരര്‍ നിഷ്‌കരുണം കൊന്നൊടുക്കുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.