ലീലാ മേനോന്‍ അനുസ്മരണം നാളെ

Monday 18 June 2018 1:21 am IST

കൊച്ചി: ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാ മേനോന് നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10.30നാണ് പരിപാടി. അനുസ്മരണ സമ്മേളനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.\

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ടൈംസ് ഓഫ് ഇന്ത്യ കേരള എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോ. സി.ജെ. ജോണ്‍, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് എന്നിവര്‍ സംസാരിക്കും. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും കൊച്ചി യൂണിറ്റ് മാനേജര്‍ നവീന്‍ കേശവ് നന്ദിയും പറയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.