ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ കിണറ്റില്‍ തള്ളി

Monday 18 June 2018 1:28 am IST

ബദിയടുക്ക: കാസര്‍കോട് ജില്ലയിലെ ബദിയടുക്ക സിഎച്ച്സി ആശുപത്രിയിലെ ലക്ഷങ്ങള്‍ വിലവരുന്ന മരുന്നുകള്‍ കിണറ്റില്‍ തള്ളി. താനിപ്പോഴാണ് കണ്ടതെന്ന് മെഡിക്കല്‍ ഓഫീസര്‍. അവധിയിലാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. പരിസരവാസികള്‍ കടുത്ത ആശങ്കയിലും.

മരുന്നുകള്‍ക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യവും ഇതേ കിണറില്‍ തള്ളിയിട്ടുണ്ട്.  മരുന്നുകളും മാലിന്യങ്ങളും കിണറ്റിലെ കുടിവെള്ളവുമായി കലര്‍ന്നാലുണ്ടാകാവുന്ന അപകടത്തിന്റെ ആശങ്കയിലാണ് ജനങ്ങള്‍.

മാലിന്യ സംസ്‌കരണം എന്ന പേരില്‍ ആശുപത്രി പരിസരത്തെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും തള്ളി കിണര്‍ മണ്ണിട്ട് മൂടാനുളള ശ്രമമാണ് നടത്തിയത്. ഇതിന് മെഡിക്കല്‍ ഓഫിസര്‍  3000 രൂപയ്ക്ക് കരാര്‍ നല്‍കിയെന്നാണ് അറിയുന്നത്. 

ബദിയടുക്ക സിഎച്ച്സി ആശുപത്രി എന്‍ഡോസള്‍ഫാന്‍ രോഗികളുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ആശ്രയിക്കുന്നത്. മുപ്പതു കിടക്കകളും ഫിസിയോ തെറാപ്പി, ഇമ്യൂണോ സെഡേഷന്‍, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങി എല്ലാം ഉണ്ടെങ്കിലും ആവശ്യമായ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.