കൊച്ചി: കള്ളക്കടത്തുകാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്കുമേല്‍ സമ്മര്‍ദം. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് വഴിയുള്ള അനധികൃത മദ്യക്കടത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ കറന്സികടത്തും പിടികൂടിയതിന് പിന്നാലെയാണ് കമ്മീഷണര്‍ക്കു മേല്‍ ഔദ്യോഗിക തലത്തില്‍ സമ്മര്‍ദം ശക്തമായിരിക്കുന്നത്.
കള്ളക്കടത്തുകാര്‍ക്ക് സഹായം നല്കുന്ന പലരും തന്റെ ഓഫീസിലുണ്ടെന്നും കമ്മീഷണര്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: