ജപ്പാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം

Monday 18 June 2018 7:42 am IST

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.200 ഒാളം പേര്‍ക്ക് പരിക്കേറ്റു.  റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഭൂചലനത്തില്‍ ഒമ്പത്ത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. നിരവധി പേര്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. മതിലിടിഞ്ഞുവീണാണ് പെണ്‍കുട്ടിയും വൃദ്ധനും മരിച്ചത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഭൂചലത്തിന് ശേഷം മിഹാമ, തകാഹാമ, ഓഹി ന്യൂക്ലിയര്‍ പ്ലാന്റുകള്‍ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ലെന്ന് കാന്‍സായി ഇലക്‌ട്രിക് പവര്‍ അറിയിച്ചു.

വടക്കന്‍ ഒസാക്കയിലാണ് നഷ്ടം കൂടുതല്‍. ഇതിനോട് ചേര്‍ന്ന ഹ്യൂഗോയിലും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി. ഒസാക്കയില്‍ മാത്രം രണ്ടുലക്ഷത്തോളം പേര്‍ ഇരുട്ടില്‍ കഴയുകയാണ്. വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ലൈനുകളെല്ലാം തകര്‍ന്ന് കിടക്കുകയാണെന്ന് വൈദ്യുത വിതരണ കമ്പനിയായ കന്‍സായ് അറിയിച്ചു.

ദുരന്തത്തിനിടെ ഒരു വീടിന് തീപ്പിടിച്ചു. കുടിവെള്ള പൈപ്പുകളെല്ലാം തകര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറി.17000 പേരെ ദുതിതാശ്വാസ ക്യാംപിലേക്ക് മാറ്റി. നാശനഷ്ടങ്ങള്‍ കണക്കെടുത്ത് വരികയാണെന്നും. ജനങ്ങളുടെ സുരക്ഷ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.