നാഗാലാന്റില്‍ ഭീകരാക്രമണം; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

Monday 18 June 2018 10:15 am IST

കൊഹിമ: നാഗാലാന്‍ഡില്‍ മോന്‍ ജില്ലയിലെ അബോയിക്കു സമീപം നാഗാ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. നദിയില്‍ നിന്നും ജലം ശേഖരിക്കാന്‍ പോവുകയായിരുന്ന ജവാന്മാര്‍ക്ക് നേരെയായിരുന്നു നാഗാ തീവ്രവാദികളുടെ ആക്രമണം.

ഐ‌ഇ‌ഡിയും ഗ്രനേഡുകളുമടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികര്‍ തിരിച്ചടിച്ചെങ്കിലും നാലു പേരുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 2015 ലും മോണ്‍ ജില്ലയില്‍ സമാന സ്വഭാവത്തില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. എട്ട് സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.