വെടിനിറുത്തലിന് ശേഷം കശ്മീരില്‍ നടന്നത് 50 ഭീകരാക്രമണങ്ങള്‍

Monday 18 June 2018 12:34 pm IST
ജമ്മുകശ്മീരില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ 50 ഭീകരാക്രമണങ്ങളും 20 ഗ്രനേഡ് ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതില്‍ 41 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏപ്രില്‍ 19 മുതല്‍ മേയ് 16 വരെ ഭീകരതയുമായി ബന്ധപ്പെട്ട് 25 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മേയ് 17നും ജൂണ്‍ 13നും ഇടയില്‍ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍  50 ഭീകരാക്രമണങ്ങളും 20 ഗ്രനേഡ് ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്.  ഇതില്‍ 41 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.  വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏപ്രില്‍ 19 മുതല്‍ മേയ് 16 വരെ ഭീകരതയുമായി ബന്ധപ്പെട്ട് 25 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മേയ് 17നും ജൂണ്‍ 13നും ഇടയില്‍ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമ സംഭവങ്ങള്‍ അതിരു കടന്നതോടെ റംസാന്‍ ശേഷം വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ് 16നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പുണ്യമാസമായ റമദാനില്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്നും ഈ കാലയളവില്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.എന്നാല്‍ ആക്രമണ സംഭവങ്ങള്‍ക്ക് ശമനമാകുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. 

സൈനിക നടപടികള്‍ നിര്‍ത്തി വെച്ച മെയ്17 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവിലാണ് 41 ജീവനുകള്‍ പൊലിഞ്ഞത്. മരിച്ചവരില്‍ 24 പേരും പ്രദേശത്തേക്ക് ഒളിച്ചു കടന്നെത്തിയ ലഷ്‌കറെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് അല്‍ ബദര്‍ സംഘങ്ങളില്‍പെട്ട അക്രമികളായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് കുപ്‌വാര ജില്ലയില്‍ വെച്ചാണ്. ഒമ്ബത് സുരക്ഷ ഉദ്യോഗസ്ഥരും നാല് സൈനിക ഉദ്യോഗസ്ഥരും ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരവാദികളുടെ ആക്രമണത്തില്‍ മൂന്ന് സിവിലിയന്‍മാരും കൊല്ലപ്പെട്ടു.

ഏപ്രില്‍ 17 മുതല്‍ മെയ് 17വരെ18 ഭീകര ആക്രമണങ്ങളാണ് നടന്നത്. എന്നാല്‍ റംസാന്‍ മാസത്തില്‍ ഇത് 50ലേറെയായി ഉയര്‍ന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജഅത്ത് ബുഖാരിയെയും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരേയും ഭീകരവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത് ജൂണ്‍ 14ന് ആയിരുന്നു. ശക്തമായ കാവലുള്ള കോളനിയില്‍ നിന്ന് ബുഖാരിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം മൂന്ന് അക്രമികളും രക്ഷപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.