റവന്യൂ മന്ത്രി പൂര്‍ണ പരാജയം - ചെന്നിത്തല

Monday 18 June 2018 12:56 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാനും അതേക്കുറിച്ച്‌ സംസാരിക്കാനും റവന്യു മന്ത്രിക്ക് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. 

അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച്‌ റവന്യൂമന്ത്രി മിണ്ടുന്നില്ല. കാലവര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കു കാരണം അനധികൃതമായി കെട്ടിയ തടയണകളാണ്. പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് തൊട്ടടുത്ത് ഉരുള്‍പൊട്ടലുണ്ടായി. സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനു ശേഷമാണ് ഇതിന് സ്റ്റോപ് മെമോ നല്‍കാന്‍ തയ്യാറായത്. റവന്യു മന്ത്രി ഇതു സംബന്ധിച്ച്‌ പ്രതികരിച്ചിട്ടേയില്ല. പി.വി അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കരിഞ്ചോലയിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടി. ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.