തൂത്തുക്കുടി വെടിവയ്പ്: സിബിഐ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി

Monday 18 June 2018 1:41 pm IST

ചെന്നൈ: തൂത്തുക്കുടി വെടിവയ്പ് കേസ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമര്‍ശം. 

നിലവില്‍ സിബിസിഐടിയാണ് കേസ് അന്വേഷിക്കുന്നത്. തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് ഉത്തരവിട്ടത്, സംഭവത്തിനിടയില്‍ എന്തൊക്കെ അതിക്രമങ്ങളാണ് നടന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. 

ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ പത്തിലധികം ആളുകള്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.