കൊച്ചി: മലബാര്‍ സിമന്റ്സ് കേസിലെ ഫയലുകള്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി. കോടതിയില്‍ നിന്നാണ് ഫയല്‍ കാണാതായത്. ഫയല്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് അന്വേഷണ ചുമതല നല്കി. ഹൈക്കോടതിയില്‍ വന്‍ സുരക്ഷാവീഴ്ചയെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സംബന്ധിച്ച ഫയലാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്. അഴിമതിക്കേസില്‍ വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2012 മുതല്‍ നല്കിയ ഹര്‍ജികള്‍ കോടതിയിലുണ്ട്. ഈ ഫയലുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
ഫയല്‍ കണ്ടെത്തി കേസ് വേഗം തീര്‍പ്പാക്കണമെന്ന് മരിച്ച ശശീന്ദ്രന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: