ഗുരുനാഥനെ കണ്ട് അനുഗ്രഹംവാങ്ങി കുമ്മനം

Monday 18 June 2018 2:26 pm IST
ഗുരുനാഥനെ കണ്ട് അനുഗ്രഹം വാങ്ങി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് കുമ്മനം രാജശേഖരന്‍ ഗുരുനാഥനും വിവേകാനന്ദ ചെയര്‍ മുന്‍ ചെയര്‍മാനുമായ പ്രൊഫ. ഒ എം മാത്യുവിന്റെ വീട്ടിലേക്കെത്തിയത്.

കോട്ടയം: ഗുരുനാഥനെ കണ്ട് അനുഗ്രഹം വാങ്ങി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് കുമ്മനം രാജശേഖരന്‍ ഗുരുനാഥനും വിവേകാനന്ദ ചെയര്‍ മുന്‍ ചെയര്‍മാനുമായ പ്രൊഫ. ഒ എം മാത്യുവിന്റെ വീട്ടിലേക്കെത്തിയത്. ഗുരുനാഥനൊപ്പം ബന്ധുക്കളും കുമ്മനം രാജശേഖരനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കുമ്മനം ഗവര്‍ണറായതിലുള്ള സന്തോഷം ഒ എം മാത്യു പങ്കുവച്ചു. ഒപ്പം പ്രിയ ശിഷ്യന് സ്നേഹോപഹാരവും നല്‍കി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ് പ്രൊഫ. ഒ എം മാത്യുവെന്നും എറെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണിതെന്നും കുമ്മനം രാജശേഖരന്‍  പറഞ്ഞു.

സ്വീകരണങ്ങളും സ്നേഹാദരങ്ങളും ഏറ്റുവാങ്ങി ഗുരുനാഥന്റെ കാലില്‍ വണങ്ങിയാണ് കുമ്മനം രാജശേഖരന്‍ യാത്രതിരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.