ന്യൂദല്‍ഹി: ദല്‍ഹി ബുരാരി മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ സ്ത്രീയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളില്‍ എത്തിയ ഗുണ്ടാസംഘങ്ങളാണ് രാവിലെ 10.15 ഓടെ വെടിവെപ്പ് നടത്തിയത്.
ഗുണ്ടാസംഘങ്ങളില്പ്പെട്ട ഓരോരുത്തരും പ്രദേശത്തെ ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പ്രദേശത്തുവച്ച് നേരത്തെയും ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണോ നടന്നതെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: