കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല - കേന്ദ്ര മന്ത്രി

Monday 18 June 2018 2:44 pm IST

ന്യൂദല്‍ഹി : കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി ഇപ്പോഴും പരിഗണനയിലാണ്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ല. ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയങ്ങള്‍ കാരണം ജനങ്ങള്‍ യാത്ര ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

കോച്ച് ഫാക്ടറി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ഗോയലിന് കത്തയച്ചിരുന്നു. ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്‌. പിന്നോക്ക ജില്ലയായ പാലക്കാട്‌ ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.