ഉരുൾ പൊട്ടൽ; അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

Monday 18 June 2018 5:28 pm IST

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. 

ഇതോടെ അപകടത്തില്‍ കാണാതായ 14 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്റ് സ്കാനര്‍റിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തപ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കട്ടിപ്പാറ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച്‌ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരന്തത്തെ കുറിച്ചുള്ള പൂര്‍ണമായ കണക്കുകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.