നീലക്കുറിഞ്ഞി അതിരുകള്‍ പുനര്‍നിര്‍ണയം നടത്തുമെന്ന് മന്ത്രി

Tuesday 19 June 2018 2:32 am IST

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി 3200 ഹെക്ടറില്‍ കുറയാത്ത വിധം അതിരുകള്‍ പുനര്‍നിര്‍ണയം നടത്താന്‍ ഉത്തരവിട്ടതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടര്‍ സ്ഥലത്താണു നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം. പട്ടയമുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയെന്നതു സര്‍ക്കാരിനു മുന്നിലെ ശ്രമകരമായ ദൗത്യമാണ്. വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചാല്‍, പിന്നെ സംസ്ഥാന സര്‍ക്കാരിനു മാത്രമായി അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ല. സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ്, കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ് എന്നിവരുമായി അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ചു ചര്‍ച്ചചെയ്യണം.

പിന്നീടു വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. തുടര്‍ന്ന്, കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഇതിന് അനുമതി നല്‍കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അവകാശികള്‍ ഇല്ലാത്ത 1785.70 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.