റംസാന്‍ വെടിനിര്‍ത്തല്‍ സമയത്ത് ഭീകരര്‍ കൊന്നത് 41 പേരെ

Tuesday 19 June 2018 2:33 am IST

ശ്രീനഗര്‍: റംസാനോടനുബന്ധിച്ച് കേന്ദ്രം ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം കൊല്ലപ്പെട്ടത് 41 സാധാരണക്കാര്‍. ഭീകരാക്രമണങ്ങളിലും മറ്റുമാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നത്. 

ഒരു മാസത്തെ വെടിനിര്‍ത്തലില്‍ 20 ഗ്രനേഡ് ആക്രമങ്ങളും 50 ഭീകരാക്രമണങ്ങളും ഉണ്ടായി. ഇവയില്‍ 41 പേരാണ് മരിച്ചത്. കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഷൂജത്ത് ബുഖാരിയെ ഭീകരര്‍ വെടിവച്ചുകൊന്നത് കഴിഞ്ഞ ദിവസമാണ്. 24 ഭീകരരും കൊല്ലപ്പെട്ടു.

അക്രമം കൂടുതലായതിനാലാണ് റംസാനു ശേഷം വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്. മെയ്16നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.