നാല് ജവാന്മാര്‍ക്ക് വീരമൃത്യു

Tuesday 19 June 2018 2:37 am IST

ഗുവാഹതി: നാഗാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ആസാം റൈഫിള്‍സിലെ നാലു ജവാന്മാര്‍ക്ക് വീരമൃത്യു. ആറു പേര്‍ക്ക് പരിക്കേറ്റു. നാഗാലാന്‍ഡില്‍ ഇന്ത്യാ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് മോണ്‍ ജില്ലയിലെ അബോയിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.   

പുലര്‍ച്ചെ രണ്ടരയോടെകുടിവെള്ളം ശേഖരിക്കുകയായിരുന്ന ആസാം റൈഫിള്‍സ് ജവാന്മാരെ എന്‍എസ്‌സിഎന്‍ (ഖപ്‌ളാങ്ങ്) വിഭാഗം ഭീകരര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. നാലു സൈനികര്‍ മരണമടഞ്ഞു. പരിക്കേറ്റവരെ കരസേനയുടെ ഹെലിക്കോപ്ടറില്‍ ജോര്‍ഹട്ട് ആശുപത്രിയിലേക്ക് മാറ്റി. 2015 മെയില്‍ നാഗാ ഭീകരരുടെ ആക്രമണത്തില്‍ 8 ആസാം റൈഫിള്‍സ് ജവാന്മാര്‍ വീരമൃത്യ വരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.