ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദല്‍ഹിയിലെ ബുരാരി മേഖലയിലുളള സന്ത് നഗറില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. ഗാഗി, ടില്ലു എന്നീ ഗുണ്ടാ സംഘങ്ങളാണ് രാവിലെ 10.15 ഓടെ ഏറ്റുമുട്ടിയത്.
വാഹനങ്ങളിലെത്തിയ ഗുണ്ടകള്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ഇരു വിഭാഗങ്ങളിലും പെട്ട ഓരോരുത്തര് വീതം മരിച്ചു. മുന്‍പും പലതവണ ഇരു ഗുണ്ടാസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അത്തരത്തില്‍ 15 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: