ട്രെയിനുകള്‍ക്ക് ഇനി തവിട്ട്, ബ്രൗണ്‍ നിറം

Tuesday 19 June 2018 2:39 am IST

ന്യൂദല്‍ഹി: ട്രെയിനുകളുടെ നീല നിറം കണ്ട് കണ്ണുകള്‍ക്ക് ബോറടിച്ചോ? എന്നാല്‍ ഇനി പുതിയ നിറം കണ്ട് മനസിന് സുഖം പകരാം. കടും നീല നിറത്തിനു  പകരം  കോച്ചുകള്‍ക്ക് ബ്രൗണ്‍, തവിട്ട് നിറങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. പദ്ധതി തുടങ്ങിക്കഴിഞ്ഞു.

16 കോച്ചുകളുള്ള ദല്‍ഹി പത്താന്‍കോട്ട് എക്‌സ്പ്രസ് പുതിയ നിറത്തില്‍ ഈ മാസം ഒടുവില്‍ ഓടിത്തുടങ്ങും. അധികം വൈകാതെ 30,000 കോച്ചുകള്‍ക്ക് പുതിയ നിറമാകും. വടക്കന്‍ റെയില്‍വേയിലെ വിദഗ്ധരാണ് കണ്ണിന് സുഖം പകരുന്ന പുതിയ നിറമിശ്രിതം തയ്യാറാക്കിയത്. രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, ഗതിമാന്‍ എക്‌സ്പ്രസ്സുകള്‍ക്ക് പുതിയ നിറം കൊടുക്കില്ല. ഇവയ്ക്ക് ഇപ്പോള്‍ തന്നെ വ്യത്യസ്ഥമായ നിറങ്ങളാണ്.

പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പരമ്പരാഗത നിറമുള്ള മെയില്‍, എക്‌സ്പ്രസ് കോച്ചുകള്‍ മുഴുവന്‍ റീപെയിന്റ് ചെയ്യും. മുന്‍പ് ഇഷ്ടികയുടെ നിറമായിരുന്നു കോച്ചുകള്‍ക്ക്. രണ്ടു പതിറ്റാണ്ടു മുന്‍പാണ് അത് മാറ്റി കടും നീലയാക്കിയത്. കോച്ചുകളുടെ ഉള്‍ഭാഗങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. സൗകര്യങ്ങള്‍ കൂട്ടും, ടോയ്റ്റലുകള്‍ എല്ലാം ബയോ ടോയ്‌ലറ്റുകളാക്കും. സീറ്റുകള്‍ കൂടുതല്‍ സുഖപ്രദമാക്കും. ഓരോ ബര്‍ത്തിലും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.