ന്യൂയോര്‍ക്ക്; അമേരിക്കയില്‍ പെണ്‍വാണിഭ സംഘം നടത്തിയ തെലുങ്കു ്രെപാഡ്യൂസര് കിഷന് മൊഡുകുമുഡി, ഭാര്യ ചന്ദ്ര എന്നിവര്‍ അസ്റ്റിലായി. കുറഞ്ഞത് അഞ്ചു തെലുങ്കു നടിമാരെയെങ്കിലും വച്ചാണ് ഇവര്‍ സെക്സ് റാക്കറ്റ് നടത്തിവന്നിരുന്നത്.
ഒരിടപാടിന് 3000 ഡോളറാണ് ഇൗടാക്കിയിരുന്നത്. വിദേശത്ത് പരിപാടിയുണ്ടെന്നു പറഞ്ഞ് നടിമാരെ അമേരിക്കയില്‍ എത്തിച്ച് അവരെ നിര്‍ബന്ധിച്ച് വാണിഭത്തിന് അയക്കുകയാണ് പതിവ്. കെണിയില്‍ പെട്ടു പോകുന്നവര്‍ നിവൃത്തിയില്ലാതെ പെടുകയാണ്. എന്നാല്‍ ഒരു ടോളിവുഡ് നടി ഇതിനെ എതിര്‍ത്തതോടെയാണ് വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: