കരസേനാ മേധാവി ഔറംഗസീബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

Tuesday 19 June 2018 2:42 am IST

ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്ന സൈനികന് കരസേനാ മേധാവിയുടെ ആദരം. ഇന്നലെ കരസേനാ മേധാവിയും സംഘവും വീരബലിദാനിയായ   സൈനികന്‍ ഔറംഗസീബിന്റെ കുടുംബത്തെ ജമ്മുകശ്മീരിലെ പൂഞ്ചിലുള്ള വീട്ടില്‍ സന്ദര്‍ശിച്ചു. മാതാവിനെയും പിതാവിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം ഔറംഗസീബിന് ആദരവുമര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. 

കഴിഞ്ഞ 14നാണ് ഈദ് ആഘോഷിക്കാന്‍ വീട്ടിലേക്കു മടങ്ങിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. പുല്‍വാമയില്‍ നിന്ന് ഷോപ്പിയാനിലേക്കു പോവുകയായിരുന്ന ഒരു പ്രദേശവാസിയുടെ വാഹനത്തിലാണ് ഔറംഗസീബ് വീട്ടിലേക്കു മടങ്ങിയത്.  കാലംപോര ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഭീകരര്‍ വാഹനം വളഞ്ഞു. പിന്നീട് 44 രാഷ്ട്രീയ റൈഫിള്‍സിലെ ഷോപ്പിയാന്‍ ക്യാമ്പിലെ സൈനികനായ ഔറംഗസീബിന്റെ മൃതദേഹം പുല്‍വാമയിലെ ഗുസ്സു ഗ്രാമത്തിലെ വനത്തിനുള്ളില്‍ നിന്നും വെടിയേറ്റ നിലയിലാണ് കണ്ടുകിട്ടിയത്. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്. 

താനും സേനയില്‍ ചേരുമെന്ന് ഔറംഗസീബിന്റെ അനുജന്‍

ന്യൂദല്‍ഹി: ജ്യേഷ്ഠനെ പോലും താനും സൈന്യത്തില്‍ ചേരുമെന്ന് ഭീകരരുടെ  വെടിയേറ്റു മരിച്ച സൈനികന്‍ ഔറംഗസീബിന്റെ അനുജന്‍ ആസിം. സേനയിലുള്ള തന്റെ സഹോദരനുമൊത്ത് റംസാന്‍ ആഘോഷിക്കാവാനിരുന്ന ആസിമിനെ കാത്തിരുന്നത്  സഹോദരന്‍  ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ്. 

ജൂണ്‍ 14ാം തീയതി ഗൂസോ മേഖലയില്‍ നിന്നാണ്  സൈനികന്‍ ഔറംഗസീബിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ സഹോദരനെ വധിച്ച തീവ്രവാദികളോട് പകരംചോദിക്കണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആസിം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ സ്വയം അതിന് തയ്യാറാകുമെന്നും ആസിം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  സേനയില്‍ ചേരുവാന്‍ ്  ആസിം തയ്യാറായിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.