ശ്രീജിത്തിന്റെ കൊലപാതകം ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം

Tuesday 19 June 2018 2:43 am IST

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിനെ  കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍ടിഎഫുകാര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റൂറല്‍ എസ്പി രൂപം നല്‍കിയ  റൂറല്‍ ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്ന സന്തോഷ് കുമാര്‍, ജിതിന്‍ രാജ്. സുമേഷ് എന്നിവര്‍ക്കാണ് സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചത്. 

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. കേസാവശ്യത്തിനല്ലാതെ എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത് എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.

വരാപ്പുഴയില്‍ ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളാണിവര്‍. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചത് ഇവരാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം കേസില്‍ പ്രതികളായ മുന്‍ എസ്‌ഐ ദീപക്ക്, സിഐ ക്രിസ്പിന്‍ സാം എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.