കൊച്ചി: കലൂര്‍ ദേവന് കുളങ്ങര മണ്ഡലം ഗോകുലസംഗമം സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത പിന്നണിഗായിക കുമാരി പൂര്‍ണശ്രീ ഭൂമിപൂജ നടത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗോകുലസംഗമം കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.വിഷ്ണു സ്വാഗതപ്രസംഗം നടത്തുകയും കലൂര്‍ മണ്ഡലം കാര്യദര്‍ശി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, ജില്ലാ ഭഗിനി പ്രമുഖ സുധ ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയില്‍ വിവിധ ഗോകുലങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തില്‍ തൃക്കോവില്‍ ഗീതാക്ലാസ് ഒന്നാം സ്ഥാനവും ശ്രീഭദ്രാ ബാലഗോകുലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശ്രീകൃഷ്ണ ഭഗവാനും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് രാജേഷ് ചന്ദ്രന് പ്രഭാഷണം നടത്തി. ഗോകുലാംഗങ്ങളുടെ കലാപരിപാടികളും നടന്നു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തില്‍ എല്‍എല്‍എം ഒന്നാം റാങ്ക് ജേതാവായ ആര്‍ഷയെ ഉപഹാരം നല്കി അനുമോദിച്ചു. സ്വാമി വിവേകാനന്ദന്റെ ജീവചരിത്ര പുസ്തകം വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: