തിരുവനന്തപുരം: ക്യാമ്പ് ഫോളവേഴ്സിനോട് ക്യാമ്പുകളിലേക്ക് മടങ്ങാന്‍ ഡിജിപി ഉത്തരവ് നല്കി. പോലീസിന്റെ ദാസ്യപണി നിയമയസഭയിലും ചര്‍ച്ചയായതോടെയാണ് ക്യാമ്പുകളിലേക്ക് മടങ്ങാന്‍ ഡിജിപി ഉത്തരവ് നല്‍കിയത്.
ക്യാമ്പ് ഫോളവേഴ്സിന്റെ കണക്കെടുത്തതിനു ശേഷം ആരെയൊക്കെ പോലീസ് ഓഫീസര്‍മാരുടെ കൂടെ നിര്‍ത്തണം എന്ന് തീരുമാനിക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പട്ടിക ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ദാസ്യപണിയുടെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നതിനാല്‍ സേനയിലെ അച്ചടക്കം പരിധി വിടുന്നതായും മുതിര്‍ന്ന ഓഫീസര്‍മാര്‍ വിലിയിരുത്തുന്നു.
ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് പോലീസ് അസോസിയേഷനും സഹ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ യൂണിറ്റ് തലത്തിലും ഇത് സംബന്ധിച്ച് അസോസിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: