തൃശൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി സംസ്ഥാനത്ത് വന്‍ പ്രചരണത്തിനൊരുങ്ങുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം ഇതു സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കി.
കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് രാജ്യത്തുണ്ടായ വികസനം, സാമ്പത്തിക പുരോഗതി, അടിസ്ഥാന ജനവിഭാഗങ്ങല്ക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ പാര്‍ട്ടി വിശദീകരിക്കും. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സെക്രട്ടറി എച്ച്.രാജ, എം.പിമാരായ നളിന്‍ കുമാര്‍ കട്ടീല്‍, എന്നിവരും സംസ്ഥാന നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: