താമസമായ യജ്ഞം വിവരിക്കുന്നു

Tuesday 19 June 2018 3:05 am IST

വിധിഹീനം- വേദം മുതലായ ശാസ്ത്രങ്ങളില്‍ വിധിക്കാത്തതും, അവയ്ക്ക് വിപരീതമായതും സ്വന്തം ഇഷ്ടം അനുസരിച്ചുള്ളതുമായ രീതിയില്‍ ചെയ്യുന്ന യജ്ഞം തമോഗുണപൂര്‍ണമായ യജ്ഞംതന്നെ.

അസൃഷ്ടാനം- ആഹുതികളും ഹവിസ്സും മരുകളും സ്വീകരിച്ച് യജ്ഞകുണ്ഡത്തില്‍ ജ്വലിക്കുന്ന അഗ്നിഭഗവാനെ കണ്ട് നേത്രം എന്ന ഇന്ദ്രിയത്തെ ശുദ്ധീകരിക്കാന്‍ വേïി ധാരാളം ആളുകള്‍ യജ്ഞശാലയില്‍ വരും, അവര്‍ക്കെല്ലാം അന്നം കൊടുക്കണമെന്ന് ശാസ്ത്രവിധിയുï്. അതിന്റെ ചെലവ് ലാഭിക്കാമല്ലോ എന്ന് കരുതിയിട്ടാവാം താമസസ്വഭാവികള്‍ അന്നം കൊടുക്കുകയില്ലാ. വാസ്തവത്തില്‍ അന്നദാനം ചെയ്യുക എന്ന സത്കര്‍മ്മം മാത്രമല്ല ആ ദാനം യജ്ഞത്തിന്റെ അവശിഷ്ടമാണ് . ആ അന്നം ഭജിക്കുന്നവരുടെ പാപങ്ങള്‍ നശിക്കും എന്നും അത് അമൃതാണ് എന്നും ബ്രഹ്മപദത്തില്‍ എത്തിച്ചേരാന്‍ കാരണമാവുമെന്നും ഭഗവാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

''യജ്ഞശിഷ്ടാശിനഃ സന്തോ

മുച്യന്തേ സര്‍വ്വകില്‍ബിഷൈഃ (3-13)

യജ്ഞശിഷ്ടാമൃതഭൂജോ

യാന്തി ബ്രഹ്മസനാതനം

മന്ത്രഹീനം- യജ്ഞത്തിലെ ഓരോക്രിയയ്ക്കും വ്യത്യസ്തമായ പ്ലുതം മുതലായരീതികളും, ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്. അവയൊന്നും അനുസരിക്കാതെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ കïതോ, ആരെങ്കിലും പറഞ്ഞതു കേട്ടിട്ടോ, തോന്നിയ പോലെയോ, അല്ലെങ്കില്‍ ഒരു മന്ത്രം പോലും ചൊല്ലാതെ തന്നെയോ താമസസ്വഭാവികള്‍ യജ്ഞം ചെയ്യുന്നതുകാണാം. 

അദക്ഷിണം- ആചാര്യന്നും ഋത്വക്കുകള്‍ക്കും ഇന്നിന്നരീതിയില്‍ ദക്ഷിണ ചെയ്യണം എന്ന് ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്. കാരണം യാഗത്തിലെ ക്രിയകളില്‍ ഉള്‍പ്പെട്ടതുതന്നെയാണ്. ദക്ഷിണ ചെയ്താല്‍ മാത്രമേ യജ്ഞം പൂര്‍ണമാവുകയുള്ളൂ. താമസസ്വഭാവികള്‍ അവയൊന്നും പരിഗണിക്കുകയില്ല. ദക്ഷിണ ശമ്പളമാണ്, കൂലിയാണ്, ആനുകൂല്യമാണ് ഔദാര്യമാണ് എന്നു പറഞ്ഞു ദക്ഷിണ ഒഴിവാക്കും.

ശ്രദ്ധാവിരഹിതം- യജ്ഞത്തിലും മന്ത്രാദികളിലും ശ്രദ്ധ അതായത് ഭക്തി അസ്തിക്യ ബുദ്ധി ഇല്ലാതെതന്നെയായിരിക്കും താമസസ്വഭാവികള്‍ യജ്ഞം ചെയ്യുക എന്ന് മനസ്സിലാക്കണം.

മേല്‍പറഞ്ഞ അഞ്ചുവിധ ലക്ഷണങ്ങള്‍ ഉള്ളത് താമസയജ്ഞം തന്നെ എന്ന് പറയാം. അഞ്ചുലക്ഷണങ്ങളും തികഞ്ഞ താമസത്ത്വം തന്നെ. ഒരു ലക്ഷണം മാത്രമേയുള്ളിവെങ്കിലും യജ്ഞം താമസം തന്നെയാണ്. ഉദാഹരണം, വിധിപ്രകാരം അല്ല യജ്ഞം അനുഷ്ഠിക്കുന്നത് എങ്കിലും മറ്റു നാലും അന്നദാനം, മന്ത്രങ്ങള്‍, ദക്ഷിണ ശ്രദ്ധ ഇവയുണ്ട് എങ്കിലും ആ യജ്ഞം താമസം തന്നെ എന്ന് അര്‍ഥം ഇങ്ങിനെ ഓരോലക്ഷണവും പരിഗണിക്കണം രാജസമായ യജ്ഞത്തില്‍ അന്തഃകരണശുദ്ധിയുണ്ടാവുകയില്ലെങ്കിലും സ്വര്‍ഗാദിസുഖം കിട്ടും. താമസയജ്ഞാനുഷ്ഠാനത്തില്‍ അതുപോലും- സ്വര്‍ഗാദിസുഖം പോലും ലഭിക്കുകയില്ല. അതുകൊണ്ട് രാജസ-താമസ യജ്ഞങ്ങളെ ഉപേക്ഷിക്കണം. സാത്ത്വികമായ യജ്ഞങ്ങള്‍തന്നെ ചെയ്യേïതാണ് എന്ന് താല്പര്യം. 

9447213643

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.