പരുക്കന്‍ അടവുകളില്‍ നെയ്മര്‍ കുരുങ്ങി

Tuesday 19 June 2018 3:11 am IST

മോസ്‌ക്കോ: പരിക്കില്‍ നിന്ന് മോചിതനായി ലോകകപ്പിനെത്തിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറെ സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ പരുക്കന്‍ അടവുകളില്‍ തടഞ്ഞുനിര്‍ത്തി. മത്സരത്തിനിടയ്ക്ക് പത്ത് തവണയാണ് സ്വിസ് താരങ്ങള്‍ നെയ്മറെ ഫൗള്‍ ചെയ്തത്. 

ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ചെയ്യപ്പെടുന്ന താരമായി നെയ്മര്‍. 1998 ലെ ലോകകപ്പില്‍ ടുണീഷ്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അലന്‍ ഷീററാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ തവണ പരുക്കന്‍ അടവുകള്‍ക്ക് ഇരയായ താരം.

നെയ്മറെ പിടിച്ചുകെട്ടിയതോടെ മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഈ മത്സരത്തില്‍ നെയ്മര്‍ കഴിഞ്ഞാല്‍ കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെട്ട ബ്രസീല്‍ താരം മാഴ്‌സെലോയും പൗളീഞ്ഞോയുമാണ്. രണ്ട് തവണ വീതമാണിവര്‍ ഫൗള്‍ചെയ്യപ്പെട്ടത്.

ബ്രസീലിന്റെ നാല്‍പ്പത്തിനാല് ശതമാനം ആക്രമണങ്ങളും ഇടതുവിങ്ങില്‍ നിന്നാണ് രൂപമെടുത്തത്. നെയ്മറും മാഴ്‌സെലോയും കുടിഞ്ഞോയുമാണ് നേതൃത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.